സൈബര്‍ സുരക്ഷ എന്തുകൊണ്ടാണ് ആവശ്യമായിരിക്കുന്നത് ?
നാമെല്ലാം ഇന്ന് ജീവിക്കുന്നത് ഒരു ഡിജിറ്റല്‍ യുഗത്തിലാണ്. സാങ്കേതികവിദ്യ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്, അത് മൂലമുള്ള കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരുന്നു. കണക്കുകള്‍ പറയുന്നതനുസരിച്ച് ലോക ജനസംഖ്യയില്‍ നാല്‍പ്പത് ശതമാനം പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. അതേസമയം ഇന്ത്യയില്‍ 46 കോടിയോളം ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ഉള്ളത്. അതായത്, ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ലോകത്ത് രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. നേരിട്ട് ഇന്റര്‍നെറ്റ് ഉപയോഗികുന്നില്ലെങ്കില്‍ കൂടി, ബാങ്കിംഗ് പോലെയുള്ള മേഖലകളില്‍ ദിവസേന നാം സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നു. നമ്മുടെ കേരളത്തില്‍ ഭൂരിഭാഗം ആളുകളും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരാണ്. ആദ്യകാലത്തെ സംസാരിക്കാന്‍ ഒരു മൊബൈല്‍ഫോണ്‍ എന്ന നിലയില്‍ നിന്ന് മാറി ഇന്ന് ഇന്റര്‍നെറ്റും മറ്റ് ആധുനിക സംവിധാനങ്ങളും ഉള്ള സ്മാര്‍ട്ട് ഫോണുകള്‍ക്കാണ് ആവശ്യക്കാരേറെയും. സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ അത് ഉപയോഗിച്ച് നടത്തപ്പെടുന്ന കുറ്റകൃത്യങ്ങളുടെയും എണ്ണം വര്‍ധിക്കുകയാണ് .
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളം ഏറെ മുന്നിലാണ്. സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപം, അപകീര്‍ത്തിപ്പെടുത്തല്‍, ലോട്ടറി തട്ടിപ്പ്, തൊഴില്‍ തട്ടിപ്പ്, വ്യാജ അക്കൗണ്ട് ഉണ്ടാക്കല്‍ എന്നിവ മുതല്‍ വെബ്സൈറ്റ് ആക്രമണം, നെറ്റ്‌വര്‍ക്ക് ആക്രമണം, ബാങ്ക് എടിഎം കവര്‍ച്ച വരെ പട്ടിക നീളുന്നു. ഇതില്‍നിന്നൊക്കെ എങ്ങനെ രക്ഷ നേടാം എന്നത് നാം ഓരോരുത്തരും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യം ആണ്.
ഇത് മനസ്സിലാക്കാന്‍ ഒരാള്‍ ഒരു സൈബര്‍ വിദഗ്ദ്ധന്‍ ആകേണ്ട ആവശ്യമില്ല. നമ്മളെയും നമ്മുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഓൺലൈനിൽ പരിരക്ഷിക്കുന്നതിന് നമുക്ക് എന്തുചെയ്യാനാകുമെന്ന് ഈ ബ്ലോഗിലൂടെ കാണാം. ഇന്റര്‍നെറ്റ് തട്ടിപ്പുകളെപ്പറ്റിയും നിന്നും, മറ്റു ഓണ്‍ലൈന്‍ ചതിക്കുഴികളെപ്പറ്റിയും വരും ദിവസങ്ങളില്‍ ഈ ബ്ലോഗില്‍ നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്. ഉപകാരപ്രദമെന്നു തോന്നിയാല്‍ ലേഖനങ്ങള്‍ സുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയ്തും, അഭിപ്രായങ്ങള്‍ കമന്റ് ബോക്സില്‍ രേഖപ്പെടുത്തിയും പ്രോത്സാഹിപ്പിക്കുക.
നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഈ ഇമെയില്‍ ഐ ഡി യില്‍ അയക്കുക: me@melbin.me
.png)


0 comments: