വാട്ട്സാപ്പ് ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.
ലോകമെമ്പാടും കോടിക്കണക്കിനുഉപയോക്താക്കള്‍ ഉള്ള ഉള്ള ഒരു മെസ്സജിംഗ് അപ്ലിക്കേഷന്‍ ആണ് വാട്ട്സാപ്പ്. അതുകൊണ്ടുതന്നെ തട്ടിപ്പുകള്‍ക്ക് കൂടുതല്‍ സാധ്യത ഉള്ള ഒരു പ്ലാറ്റ്ഫോം കൂടി ആണ് അത്. വാട്ട്സാപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ആണ് ഈ പോസ്റ്റിലൂടെ പറയാന്‍ ആഗ്രഹിക്കുന്നത്.
വാട്ട്സാപ്പ് ഹാക്ക് ചെയ്യാനാകുമോ? നമ്മളില്‍ ഒരുപക്ഷെ എല്ലാവരും തന്നെ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുള്ള കാര്യം ആയിരിക്കും ഇത്. ഉത്തരം അതെ എന്നാണ്. എങ്ങനെ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് രക്ഷപെടാം എന്നും നമുക്ക് കാണാം.
1. വാട്ട്സാപ്പ് വെബ്
വാട്ട്സാപ്പ് വെബ് ഒരു സുരക്ഷാ പാഴുത് അല്ലെങ്കില്‍ പോലും വാട്ട്സാപ്പ് സന്ദേശങ്ങളും ചിത്രങ്ങളും മറ്റും ഉടമയുടെ അനുവാദം ഇല്ലാതെ ചോര്‍ത്തുവാനായി ഏറ്റവും കൂടുതല്‍ ദുരുപയോഗപ്പെടുത്തപ്പെടുന്ന ഒരു ഫീച്ചര്‍ ആണ് വാട്ട്സാപ്പ് വെബ്. ഇതുപയോഗിച്ച് ഒരു കോഡ് സ്കാന്‍ ചെയ്തുകൊണ്ട് നമ്മുടെ ഫോണില്‍ ഉള്ള വാട്ട്സാപ്പ് മെസ്സേജുകളും ചിത്രങ്ങളും വീഡിയോകളും കമ്പ്യൂട്ടറില്‍ കാണുവാന്‍ സാധിക്കും. ഇതിനിന്ന് രക്ഷ നേടാന്‍ നമുക്ക് ഫോണ്‍ എല്ലാ സമയവും ലോക്ക് ചെയ്ത് വെക്കാന്‍ സാധിക്കും. ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉള്ളവരുടെ കയ്യില്‍ നമ്മുടെ ഫോണ്‍ എത്തുന്നില്ലെന് ഉറപ്പുവരുത്തുക.വെറും ഇരുപത് സെക്കന്റ് സമയം മാത്രം മതിയാകും കോഡ് സ്കാന്‍ ചെയ്ത് മെസ്സജുകള്‍ കമ്പ്യൂട്ടറിലേക്ക് ലോഡ് ചെയ്യാന്‍. ഇനി നാം ഒരു കമ്പ്യൂട്ടറില്‍ വാട്ട്സാപ്പ് വെബ് ഉപയോഗിക്ക്കുകയാണെങ്കിലും ഉപയോഗം കഴിയുമ്പോള്‍ ലോഗ് ഔട്ട് ചെയ്യാന്‍ മറക്കരുത്. അല്ലെങ്കില്‍ ലോഗിന്‍ ചെയുമ്പോള്‍ Keep me signed in എന്ന ചതുരത്തിലെ ശരി ചിഹ്നം ഒഴിവാക്കുക. ഇനി നാം അറിയാതെ മറ്റൊരാള്‍ വാട്ട്സാപ്പ് വെബ് വഴി നമ്മുടെ അക്കൗണ്ട് ഉപയോഗിക്കുന്നു എന്ന് തോന്നുന്നെങ്കില്‍ അത് നിര്‍ത്തുവാനായി വാട്ട്സാപ്പ് ഓപ്ഷന്‍സില്‍ Whatsapp Web എടുത്താല്‍ നിലവില്‍ ഉള്ള വെബ് സെഷന്‍ വിവരങ്ങള്‍ കാണാന്‍ കഴിയും.അതില്‍ Log Out from all Computers എന്നത് തിരഞ്ഞെടുത്താല്‍ ആ കമ്പ്യൂട്ടറില്‍ നിന്ന് നമ്മുടെ അക്കൗണ്ട് ലോഗ് ഔട്ട് ആവുന്നതാണ്. (ചിത്രം കാണുക.)
![]() |
| ഐഫോണിലും ആന്‍ഡ്രോയിഡിലും വാട്ട്‌സാപ്പ് വെബ് ലോഗ് ഔട്ട് ചെയ്യുന്നു. |
2. വ്യാജ വാട്ട്സാപ്പ് മെസ്സേജുകള്‍
'വാട്ട്സാപ്പ് ഗോള്‍ഡന്‍ വെര്‍ഷന്‍ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.' ഇങ്ങനെ ഒരു സന്ദേശം ഒരുപക്ഷെ നിങ്ങള്‍ക്കും ലഭിച്ചിട്ടുണ്ടാവാം. യഥാര്‍ത്ഥത്തില്‍ വാട്ട്സാപ്പ് അങ്ങനെ വ്യത്യസ്ത തരാം അപ്ലിക്കേഷനുകള്‍ നല്‍കുന്നില്ല. അതുകൊണ്ടുതന്നെ ഇങ്ങനെ ലഭിക്കുന്ന മെസ്സേജുകളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുന്നത് ഒരുപക്ഷെ നമ്മുടെ വാട്ട്സാപ്പ് വിവരങ്ങള്‍ ചോര്‍ത്താനുള്ള ഒരു സോഫ്റ്റ്‌വെയര്‍ ആയിരിക്കാം. ഇത്തരം സന്ദേശങ്ങളില്‍ ഈ വിവരം മറ്റു 10 പേരിലേക്കും കൂടി ഷെയര്‍ ചെയ്യാനും ആവശ്യപ്പെടുന്നുണ്ടാവാം, അല്ലെങ്കില്‍ നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യും എന്നും പറഞ്ഞേക്കാം. ഇത്തരം മെസ്സേജുകള്‍ ലഭിച്ചാല്‍ അത് ക്ലിക്ക് ചെയ്യാനോ ഷെയര്‍ ചെയ്യാനോ പാടില്ല. വാട്ട്സാപ്പ് ഒരിക്കലും ഇത്തരം സന്ദേശങ്ങള്‍ ഇമെയില്‍ വഴിയോ എസ് എം എസ് വഴിയോ, വാട്ട്സാപ്പ് മെസ്സേജ് വഴിയോ അയക്കില്ല.
3. വൈറസുകള്‍
നമ്മുടെ ഫോണില്‍ കടന്നുകൂടിയിരികുന്ന മാല്‍വെയറുകള്‍ അല്ലെങ്കില്‍ വൈറസുകള്‍ക്ക് നമ്മുടെ വാട്ട്സാപ്പ് വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കും. ഇത്തരം വൈറസുകള്‍ ഇന്ന് ഇന്‍റര്‍നെറ്റില്‍ വില്‍പ്പനയ്ക്ക് പോലും ലഭ്യമാണ്. അതുകൊണ്ട് ഒരിക്കലും ഔദ്യോഗിക ആപ്പ് സ്റ്റോറില്‍ (പ്ലേ സ്റ്റോര്‍, ഐ ട്യുണ്‍സ്) നിന്നല്ലാതെ പുറത്തുനിന്നു ഡൌണ്‍ലോഡ് ചെയ്യുന്നതും, Xender, ഷെയര്‍ ഇറ്റ് പോലെ ഉള്ള അപ്ലിക്കേഷനുകള്‍ വഴി അയച്ചുകിട്ടുന്ന അപ്ലിക്കേഷനുകളും ഒഴിവാക്കുക. അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അത് ആവശ്യപ്പെടുന്ന പെര്മിഷനുകള്‍ ശ്രദ്ധിക്കുക. അനാവശ്യമായ പെര്മിഷനുകള്‍ ആവശ്യപ്പെടുന്നുന്ടെങ്കില്‍ സമാനമായ മറ്റൊരു അപ്ലിക്കേഷന്‍ കണ്ടെത്തുക.
4. ഫോണ്‍ നഷ്ടപ്പെട്ടാല്‍ ?
നമ്മുടെ വാട്ട്സാപ്പ് അക്കൗണ്ട് ഉള്ള ഫോണ്‍ നഷ്ടപ്പെട്ടാല്‍, ഫോണ്‍ കയ്യിലുള്ള ആള്‍ക്ക് ആ സിം ഉപയോഗിച്ച് വാട്ട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി, നമുക്ക് വരുന്ന മെസ്സജുകളും ഗ്രൂപ്പ് ചാറ്റുകളും കാണാനും നമ്മുടെ പേരില്‍ സന്ദേശങ്ങള്‍ അയക്കാനും സാധിക്കും. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ കമ്പനിയുമായി ബന്ധപ്പെട്ട് സിം കാര്‍ഡ് ബ്ലോക്ക് ചെയ്യുകയും ഐ ഡി പ്രൂഫ് കൊടുത്ത് മറ്റൊരു സിം കാര്‍ഡ് വാങ്ങുകയും ചെയ്യാം.
5. സ്വകാര്യത
ഉപയോക്താക്കളുടെ സ്വകാര്യത കാത്തുസൂക്ഷിക്കാനായി വാട്ട്സാപ്പില്‍അനവധി ക്രമീകരണങ്ങള്‍ ലഭ്യമാണ്.നമ്മുടെ പ്രൊഫൈല്‍ ഫോട്ടോ,അവസാനമായി വാട്ട്സാപ്പ് ഉപയോഗിച്ചസമയം,നമ്മുടെ വാട്ട്സാപ്പ് സ്റ്റാറ്റസ് എന്നിവ ആര്‍ക്കൊക്ക കാണാനാകും എന്നും അത് മാറ്റുവാനായും, Settings > Account > Privacy എന്ന പേജ് നിങ്ങളുടെ വാട്ട്സാപ്പില്‍ നോക്കുക.
6. അയക്കുന്ന സന്ദേശങ്ങള്‍
ഒരു മെസേജ് അയച്ചുകഴിഞ്ഞാല്‍ അത് പിന്നെ തിരിച്ചെടുക്കുക സാധ്യമല്ല. മാത്രമല്ല അത് കിട്ടുന്ന ആള്‍ക്ക് ആ മെസ്സേജ് മറ്റുള്ളവര്‍ക്കം ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കും. അതുകൊണ്ട് വാട്ട്സാപ്പോ മറ്റു ഓണ്‍ലൈന്‍ മീഡിയ വഴിയോ ചിത്രങ്ങള്‍ വീഡിയോകള്‍ മുതലായ വ്യക്തിപരമായ വിവരങ്ങള്‍ അയക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വാട്ട്സാപ്പ് വഴി ഒരിക്കലും പാസ്സ്‌വേര്‍ഡുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ കൈമാറാതിരിക്കുക.
ഈ ലേഖനത്തെപ്പറ്റിയുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും കമന്റ് ബോക്സിലോ ഫേസ്ബുക്ക് പേജിലോ എഴുതാവുന്നതാണ്. എല്ലാവര്ക്കും മറുപടി നല്‍കാന്‍ പരമാവധി ശ്രമിക്കാം :)
.png)






0 comments: